02:46am 05 September 2026
NEWS
അനിൽ പനച്ചൂരാന് സ്മാരകം വേണം- വിചാർ വിഭാഗ്
03/07/2026  07:46 PM IST
NILA
അനിൽ പനച്ചൂരാന് സ്മാരകം വേണം- വിചാർ വിഭാഗ്

 

കായംകുളം: കവിയും ഗാനരചയിതാവും ഗായകനുമായിരുന്ന അനിൽ പനച്ചൂരാന് അദ്ദേഹത്തിൻ്റെ ജന്മനാടായ കായംകുളത്ത് സ്മാരകം നിർമ്മിയ്കണമെന്ന് വിചാർ വിഭാഗ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സഞ്‌ജീവ് അമ്പലപ്പാട് ആവശ്യപ്പെട്ടു കെ.പി.സി.സി വിചാർ വിഭാഗ് കായംകുളം നിയോജക മണ്ഡലത്തിൽ നടത്താൻ പോകുന്ന നിയമസഭ സമാജികർക്ക് ഉള്ള ആദരവിൻ്റേയും ഏകദിന ശില്പശാലയും വിചാർ വിഭാഗ്
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നതിന് വേണ്ടിയുള്ള , പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.
വിചാർ വിഭാഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സലിം ചീരാമത്ത് അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി ജോൺസൻ വൈദ്യൻ ,ജില്ലാ ഭാരവാഹികളായ പ്രൊഫ.. പരമേശ്വരൻ പിള്ള, രാമാനുജൻ പിള്ള, കണിശ്ശേരി മുരളി, ദ്വിലീപ് ചേരാവള്ളി, നിയോജകമണ്ഡലം പ്രസിഡൻ്റുമാരായ നൈനാൻ ജോൺ, ഗിരീഷ് ആദിനാട് , ഭാരവാഹികളാ.സലിം ഇഞ്ചക്കൽ , സലീം കടയിൽ, നൗഷാദ് കോട്ടയ്ക്കാട്, ബാബു ആലുംപീടിക മുഹമ്മദ് അസ്‌ലം സാദിക് ചെമ്പകപ്പള്ളിൽ, ചാങ്ങയിൽ പൂക്കുഞ്ഞ്, അഡ്വ: സക്കീർ,ഹാരിസ് മാമ്മൂട്,  യൂസഫ് കുഞ്ഞ്, നൗഷാദ് വൈ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.